
ജഗൻ മോഹനെതിരെ ടിഡിപി സർക്കാരിന്റെ ബുൾഡോസർ അറ്റാക്ക്; വൈഎസ്ആർസിപിയുടെ നിർമാണത്തിലുള്ള ആസ്ഥാന മന്ദിരം ഇടിച്ചുനിരത്തി
അമരാവതി: ആന്ധ്രപ്രദേശിലെ ഭരണമാറ്റത്തെ തുടർന്ന് മുൻ മുഖ്യമന്ത്രി ജഗൻമോഹനെതിരെ ടിഡിപി സർക്കാരിന്റെ ബുൾഡോസർ അറ്റാക്ക്. വൈഎസ്ആർസിപിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഗുണ്ടൂരിലെ കേന്ദ്ര കമ്മിറ്റി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. പുലർച്ചെ അഞ്ചരയോടെയായിരുന്നു സിആർഡിഎ (കാപ്പിറ്റൽ റീജ്യൻ ഡെവലപ്മെന്‍റ് അതോറിറ്റി) സംഘം ഓഫീസിലെത്തിയത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കോടതി കേസ് പരിഗണക്കുന്നതിനിടെയാണ് നടപടി. കെട്ടിടം പൊളിക്കരുതെന്ന ഉത്തരവ് ലഭിച്ചതായി ഇന്നലെ വൈഎസ്ആർസിപി വക്താവ് അവകാശപ്പെട്ടിരുന്നു. കോടതിയലക്ഷ്യ നടപടി നായിഡുവിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണെന്ന് ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു….