
ലഹരിക്കടിമയായ കൗമാരം വളരുന്നു സ്കൂളുകളിലെ ലഹരി വിരുദ്ധ ക്യാമ്പയിനുള്ള തുകയും വെട്ടിച്ചുരുക്കി സർക്കാർ.
തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാർക്കിടയിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്കൂളുകളിലെ ലഹരി വിരുദ്ധ ക്യാമ്പയിനുള്ള തുകയും വെട്ടിച്ചുരുക്കി സർക്കാർ. പൊതുവിദ്യാഭ്യാസ വകുപ്പിനുള്ള പദ്ധതി വിഹിതം 50 ശതമാനമായി വെട്ടിക്കുറച്ചതിന്‍റെ ഭാഗമായിട്ടാണ് മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനിന്‍റെ തുകയും ധനവകുപ്പ് വെട്ടിയതെന്നാണ് വിവരം. വിദ്യാർത്ഥികൾക്കിടയിൽ ലഹരിയും അതിക്രമ കേസുകളും പെരുകുന്നതിനിടെയാണ് ഈ നടപടി. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി സർക്കാർ പറയുന്നത്. പൊതുവിഭ്യാഭ്യാസ വകുപ്പിലെ പദ്ധതികൾ വെട്ടിക്കുറച്ചത് സംബന്ധിച്ച് എംഎൽഎ കെ.ബാബുവിന്‍റെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രേഖാമൂലം…