
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍; ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത
ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതലാണ് മത്സരം. ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറ കളിക്കുമോയെന്ന് ഇന്നറിയാം. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. എട്ടുതവണ കളിച്ചതില്‍ ഒരു തവണ പോലും ബര്‍മിങ്ങാമില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ചരിത്രം. അതിനാല്‍ തന്നെ വിജയിച്ചാല്‍ ഗില്ലിനും സംഘത്തിനും ചരിത്രനേട്ടമാണ്. ആദ്യ ടെസ്റ്റില്‍ അഞ്ചുപേര്‍ സെഞ്ച്വറി നേടിയിട്ടും ഇന്ത്യന്‍ ടീം തോല്‍വിയടയുകയായിരുന്നു. ബുംറയെ മാത്രം…