മാന്നാർ ജയന്തി വധക്കേസ്; പ്രതിയായ ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷ
മാന്നാർ: മാന്നാർ ജയന്തി വധക്കേസിൽ പ്രതിയായ ഭർത്താവ് കുട്ടികൃഷ്ണന് വധശിക്ഷ വിധിച്ച് കോടതി. മാവേലിക്കര ജില്ലാ അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2004 ഏപ്രിൽ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ ജയന്തിയെ സംശയത്തിന്റെ പേരിൽ കുട്ടികൃഷ്ണൻ ഒന്നര വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് കറിക്കത്തിയും ചുറ്റികയും ഉളിയും ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുപതുവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. കുട്ടികൃഷ്ണന്റെ പ്രായവും മാതാപിതാക്കളുൾപ്പെടെ ആരുടെയും തുണയില്ലാത്തതും…

