
യുവാവിനെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: യുവാവിനെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോവളം കെഎസ് റോഡിൽ പരേതനായ നേശന്റെയും കമലയുടെയും മകൻ ജസ്റ്റിൻ രാജ്(42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ നാട്ടുകാരാണ് പാറമടയിൽ മൃതദേഹം കണ്ടത്. തുടർന്ന് കോവളം പോലീസിനെ വിവരമറിയിച്ചു. കോവളം എസ്ഐ ഇ. നിസാമുദ്ദീന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം, വിഴിഞ്ഞം അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പാറമടയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. അവിവാഹിതനായ ജസ്റ്റിൻരാജ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായാണ് റിപ്പോർട്ട്. നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവളം പോലീസ്…