പഴനിമല മുരുകന്‍ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ.

പഴനി: പഴനിമല മുരുകന്‍ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ദേവസ്വം ബോര്‍ഡ് അധികൃതരുടെ പരിശോധനയില്‍ ഒട്ടംചത്രം സ്വദേശി മഹേന്ദ്രനെ(37) അടിവാരം പോലീസ് പിടികൂടി. ഇദ്ദേഹത്തില്‍നിന്ന് 5,200 രൂപ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ക്ഷേത്രത്തിലെ ഭണ്ഡാരമെണ്ണുന്നതിനിടെ ഒരു ഭണ്ഡാരത്തില്‍ മാത്രം കുറേ കടലാസുകഷ്ണങ്ങള്‍ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയംതോന്നിയ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഭണ്ഡാരത്തിലെ പണം മോഷ്ടാവ് പിടിയിലായത്. ക്ഷേത്രത്തിനു പുറത്തുള്ള കവാടത്തില്‍ സ്ഥാപിച്ച ഭണ്ഡാരത്തില്‍നിന്നാണ് മഹേന്ദ്രന്‍ പണം മോഷ്ടിച്ചതെന്നു ജീവനക്കാര്‍ പറയുന്നു. മഹേന്ദ്രന്‍ സ്ഥിരമായി പ്രസ്തുത ഭണ്ഡാരത്തിനു…

Read More

സ്വകാര്യ ആശുപത്രിയിൽ നിന്ന് രോഗിയുടെ പണം കവർന്നതായി പരാതി

മലപ്പുറം: അരീക്കോടിനടുത്തുള്ള കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രോഗിയുടെ പണം കവർന്നതായി പരാതി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ മുറിയിൽ നിന്നാണ് പണം മോഷണം പോയത്. 50000 രൂപയാണ് നഷ്ടമായത്. സ്കാനിംഗിനായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയപ്പോൾ പണവും മറ്റ് സാധനങ്ങളുമെല്ലാം രോഗി കഴിഞ്ഞിരുന്ന മുറിയിൽ വെച്ചിരുന്നു. എന്നാൽ തിരികെയെത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം മനസിലായത്. മോഷ്ടാവെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദ്യശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ അരീക്കോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പോകുമ്പോൾ…

Read More

തലസ്ഥാനത്ത് മാലമോഷണം അമ്മയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പിന്തുടർന്ന് മകൻ പിടികൂടി.

തിരുവനന്തപുരം: തലസ്ഥാനത്ത് മാലമോഷണം. അമ്മയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ മകൻ പിടികൂടി പോലീസിൽ ഏൽപിച്ചു. 63വയസുകാരിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് ബൈക്കിലെത്തിയ സംഘം രക്ഷപെടുകയായിരുന്നു. അമ്മ വിവരം വിളിച്ച് അറിയിച്ചതിനെ തുടർന്ന് മകൻ ഓട്ടോയുമായി പ്രതികളുടെ പിന്നാലെ പോയി. രണ്ട് പ്രതികളിൽ ഒരാളെ മകൻ പിടികൂടി പോലീസിന് കൈമാറി. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ പിടികൂടാൻ കഴിഞ്ഞില്ല. ആദർശ് എന്ന യുവാവാണ് നിലവിൽ പിടിയിലായത്. കൂടെയുണ്ടായിരുന്ന ശരത്ത് വീട്ടമ്മയുടെ മാലയുമായി ഓടി രക്ഷപെട്ടു. ആദർശ് പട്ടാഴി സ്വദേശിയാണ്. രക്ഷപെട്ട ശരത്തിനെ…

Read More

മഞ്ചേശ്വരത്തു പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ സ്വർണഭാരണങ്ങൾ മോക്ഷണം പോയി

കാസർഗോഡ്: മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടിൽ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. ഏപ്രിൽ 21 ന് നവീനും കുടുംബവും വിദേശത്തേക്ക് പോയി ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഇരുനില വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തി. മോഷ്ട്ടാക്കളെ കുറിച്ചുള്ള സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. മുൻപും മഞ്ചേശ്വരം – കുമ്പള ഭാഗത്ത് തുടർച്ചയായ മോഷണങ്ങൾ പതിവായിരുന്നു ഇപ്പോൾ…

Read More

വീടിന്റെ വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്നു സ്വർണാഭരണങ്ങൾ മോഷണം നടത്തിയ    കേസിൽ ബന്ധുവായ സ്ത്രീ അറസ്റ്റിൽ.

കാസ‍ർഗോഡ്: ചെറുവത്തൂർ പയ്യങ്കിയിൽ സ്വർണാഭരണങ്ങൾ മോഷണം പോയ കേസിൽ ബന്ധുവായ സ്ത്രീ അറസ്റ്റിൽ. വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5 പവൻ വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. 44 കാരിയായ ബിന്ദു കെ ആണ് ചന്തേര പൊലീസിന്റെ പിടിയിലായത്. വീടിന്റെ വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയത്. പരാതിക്കാരിയായ സ്ത്രീ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ തക്കത്തിൽ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. വീടിന്റെ പരിസരത്ത് സൂക്ഷിച്ച താക്കോൽ എടുത്ത് തുറന്നാണ് മോഷണം. പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ…

Read More

കല്ലറ ആശുപത്രിയിൽ വയോധികയുടെ മാല പൊട്ടിച്ച കേസ് അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു വയോധികയുടെയും മാല പൊട്ടിക്കാൻ ശ്രമം

     കല്ലറ : കല്ലറ ആശുപത്രിയിൽ വയോധികയുടെ മാല പൊട്ടിച്ച കേസ് അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു വയോധികയുടെയും മാല പൊട്ടിക്കാൻ ശ്രമം. സംഭവത്തിൽ തമിഴ്‌നാട് മധുര സ്വദേശി ശോഭ (43) അറസ്റ്റിലായി. കല്ലറ സ്വദേശിനിയായ സക്കീനാ ബീവിയുടെ (73) മാല അപഹരിക്കാനുള്ള ശ്രമത്തിനിടെയാണ്‌ ഇവർ പിടിയിലായത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെ കല്ലറ തറട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. ആശുപത്രിയിൽ ഒപി വിഭാഗത്തിൽ കൊച്ചു മകനോടൊപ്പമെത്തിയ സക്കീനാ ബീവിയുടെ പിന്നിലെത്തിയ മൂന്നംഗ സംഘത്തിലെ അംഗമായ ശോഭ…

Read More

ബാർ ജീവനക്കാരനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ യുവാക്കൾ പിടിയിൽ.

ആലുവ: ബാർ ജീവനക്കാരനെ ഭീഷണിപ്പെടുത്തി കഴുത്തിൽ കത്തി വച്ച് കവർച്ച നടത്തിയ കേസിൽ യുവാക്കൾ പിടിയിൽ. ആലുവ ആലങ്ങാട് മൂഞ്ഞാറ വീട്ടിൽ ജിനോയ് ജേക്കബ് (33), ഇടുക്കി തങ്കമണി വലിയപറമ്പിൽ വിബിൻ ബിജു (22), തൃശൂർ വെള്ളിക്കുളങ്ങര തോട്ടുങ്ങൽ വീട്ടിൽ ആലീഫ് (24), ആലപ്പുഴ മുതുകുളം സഫ മൻസിലിൽ മുഹമ്മദ് ഫൈസൽ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കവർന്ന പണം പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ ആലുവയിൽ വച്ചായിരുന്നു കേസിനാസ്പദമായ…

Read More

80 വയസുകാരിയുടെ മാല മോഷണം പോയ സംഭവത്തിൽ കൊച്ചുമകൻ അറസ്റ്റിൽ.

ആലപ്പുഴ: 80 വയസ്സുകാരിയായ വയോധികയുടെ മാല മോഷണം പോയ സംഭവത്തിൽ കൊച്ചുമകൻ അറസ്റ്റിൽ. താമരക്കുളം കീരിവിളയിൽ വീട്ടിൽ 80 വയസ്സുകാരിയായ മുത്ത് എന്ന വയോധികയുടെ സ്വർണ മാലയും ലോക്കറ്റും ആണ് കൊച്ചുമകൻ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം പ്രതി കടന്നുകളയുകയായിരുന്നു. 20 വയസുകാരനായ അൽതാഫ് ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. മോഷണം നടത്തി ഒളിവിൽ പോയ പ്രതി എറണാകുളം ഭാഗത്ത് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. വാഹനം വാങ്ങാൻ ചാരുംമൂട്ടിൽ എത്തിയപ്പോഴാണ് പിടികൂടിയത്. തുടർന്ന് പ്രതി സ്വർണാഭരണം പണയം…

Read More

പട്ടാപ്പകൽ കുരുമുളക് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപമുള്ള വീട്ടിൽ നിന്നും കുരുമുളക് മോഷ്ടിച്ചു. പട്ടാപ്പകലായിരുന്നു മോഷണം. യുവാവിനോടൊപ്പം ബൈക്കിൽ എത്തിയ യുവതിയാണ് മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വീടിന് സമീപം ബൈക്കിൽ വന്നിറങ്ങിയ യുവതി ഹെൽമറ്റ് മാറ്റാതെ വീടിന്റെ മുറ്റത്തേയ്ക്ക് പ്രവേശിച്ച ശേഷം വീട്ടുമുറ്റത്ത് ഉണക്കാനിട്ട കുരുമുളക് ചാക്കിലാക്കി കൊണ്ട് പോകുകയായിരുന്നു. നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നും ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് കുരുമുളക് മോഷണം പോയത്. സംഭവുമായി ബന്ധപ്പെട്ട് വീട്ടുകാർ കോടഞ്ചേരി…

Read More

മുക്കുപണ്ടം ആണെന്നറിയാതെ വയോധികയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി

കണ്ണൂര് : വയോധികയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. ബൈക്കിലെത്തിയാണ് ഇയാൾ വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. എന്നാൽ വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്നത് സ്വർണമായിരുന്നില്ല. മുക്കുപണ്ടമാണ് പ്രതി സ്വർണമെന്ന് തെറ്റിദ്ധരിച്ച് പൊട്ടിച്ചുകൊണ്ട് പോയത്. കണ്ണൂർ പന്നേൻപാറയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. സംഭവത്തിൽ കണ്ണൂർ നാറാത്ത് സ്വദേശി ഇബ്രാഹിം ആണ്. അതേസമയം, ആലപ്പുഴയിൽ ബൈക്ക് മോഷ്ടാവായ പ്രതിയെ ഒറ്റ ദിവസം കൊണ്ടാണ് പോലീസ് പിടികൂടിയത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്നപൾസർ മോഡൽ ബൈക്ക് മോഷ്ടിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial