തിരുവനന്തപുരം മൃഗശാലയില്‍ ഒരാഴ്ച സൗജന്യ പ്രവേശനം

തിരുവനന്തപുരം: മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ 8 വരെ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം മൃഗശാലയില്‍ സൗജന്യ പ്രവേശനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവിസങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. വാരാഘോഷത്തോടനുബന്ധിച്ച്‌ നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.വാരാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് വനം വകുപ്പ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial