
കുടുംബവഴക്കിനെ തുടർന്ന് 74കാരൻ ഭാര്യയേയും, ഭാര്യാ സഹോദരിയേയും മകനേയും വെട്ടിപരുക്കേൽപ്പിച്ചു
കൊല്ലം: ശക്തികുളങ്ങരയിൽ കുടുംബവഴക്കിനെ തുടർന്ന് മൂന്നു പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശിനിയായ രമണി (65), സഹോദരി സുഹാസിനി (52), സുഹാസിനിയുടെ മകൻ സൂരജ് (32) എന്നിവർക്കാണ് വെട്ടേറ്റത്. തലയ്ക്ക് പരുക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി സംഭവത്തിൽ രമണിയുടെ ഭർത്താവ് അപ്പുക്കുട്ടൻ (74) പൊലീസ് കസ്റ്റഡിയിൽ. അപ്പുക്കുട്ടനും രമണിയും തമ്മിലുള്ള തർക്കത്തിനിടെ തടസ്സം പിടിക്കാൻ എത്തിയതായിരുന്നു സുഹാസിനിയും സൂരജും അപ്പോഴാണ് അപ്പുക്കുട്ടൻ ഇവരെമൂന്നു പേരെയും ആക്രമിച്ചത്. സഹോദരിയുടെ ആക്രമിക്കുന്നത് കണ്ടാണ് രമണിയുടെ അനിയത്തി സുഹാസിനി…