
മൂന്ന് നില വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ വെന്തുമരിച്ചു; അഗ്നിശമനസേന എത്തി തീയണച്ചു
ശ്രീനഗർ: മൂന്ന് നില വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ ജീവനോടെ വെന്തുമരിച്ചു. ബിസ്മ (18), സൈക (14), സാനിയ (11) എന്നിവരാണ് മരിച്ചത്. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേന എത്തി തീയണച്ചു. ധൻമസ്ത – തജ്‌നിഹാൽ ഗ്രാമത്തിലെ മൂന്ന് നിലകളുള്ള വീടിന് ഇന്ന് രാവിലെയാണ് തീപിടിച്ചത്. സഹോദരിമാര്‍ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു. വീട് മുഴുവൻ തീ പടർന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമനസേന…