
ചാലക്കുടിയിൽ പുലിഭീതിയിൽ ജനങ്ങൾ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ വനം വകുപ്പ് പരിശോധനയ്ക്ക് എത്തി
തൃശ്ശൂർ: പുലിപ്പേടിയിലാണ് ചാലക്കുടിയിലെ ജനങ്ങൾ. പുലിയുടേതിന് സമാനമായ ജീവി നടന്ന് നീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് വനം വകുപ്പ് പരിശോധനയ്ക്ക് എത്തിയത്. ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിനോടുചേർന്ന ഭാഗത്തുകൂടി പുലി നടന്നുനീങ്ങുന്ന ദൃശ്യമാണ് പുറത്തു വന്നത്. ടൗണിന് സമീപത്തെ ഒരു വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിന് തൊട്ടടുത്ത് കണ്ണമ്പുഴ ക്ഷേത്രം റോഡിൽ താമസിക്കുന്ന അയനിക്കാട്ട് മഠം രാമനാഥൻ എന്നയാളുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ്…