നരഭോജി കടുവയ്ക്കായി തിരച്ചില്‍ ഇന്നും തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ച മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ആര്‍ആര്‍ടി അംഗം ജയസൂര്യയെ കൂടി ആക്രമിച്ചതോടെ കടുവയെ എത്രയും പെട്ടന്ന് പിടികൂടാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. ഞായറാഴ്ച വൈകീട്ട് 6.30 ഓടെ കേളകവലയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടെന്നാണ് പ്രദേശവാസികള്‍ അറിയിച്ചത്. ഇതോടെ വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. മയക്കുവെടി വിദഗ്ധരും ഷാര്‍പ്പ് ഷൂട്ടര്‍മാരുമടക്കം എണ്‍പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ്…

