
ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം ലയണൽ മെസ്സിക്ക്
ഇന്റർ മിയാമിയിൽ ചേർന്നതിന് പിന്നാലെ ലയണൽ മെസ്സി ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സോക്കറിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതാണ് മെസ്സിയെ ഈ നേട്ടത്തിന് അർഹനാക്കിയത്. മെസ്സി ഇന്റർ മയാമിയിലേക്ക് എത്തിയതിന് പിന്നാലെയാണ് ക്ലബ്ബ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടമായ ലീഗ്‌സ് കപ്പ് നേടുന്നത്. താരം ഇന്റർ മിയാമിയിലേക്ക് മാറിയതോടെ യുഎസിൽ കായികരംഗത്തെ അവബോധം വളർത്താനായെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പ് വിജയത്തിന് പിന്നാലെ നിരവധി അവാർഡുകളാണ് സൂപ്പർ താരത്തെ…