
കുറ്റ്യാടി ചുരത്തിൽവിവിധയിടങ്ങളിലായി കക്കൂസ് മാലിന്യം തള്ളി.
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ വിവിധയിടങ്ങളിലായി കക്കൂസ് മാലിന്യം തള്ളി. മൂന്നാം വളവിലും പത്താം വളവിലും ചൂരണി ബദൽ റോഡിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലുമാണ് ശുചിമുറി മാലിന്യം തള്ളിയത്. ദുർഗന്ധം മാറാൻ. വിവിധ സ്ഥാപനങ്ങളിൽ നിന്ന് കരാറെടുത്ത് ടാങ്കർ ലോറികളിൽ ശേഖരിച്ച കക്കൂസ് മാലിന്യമാണ് ചുരത്തിൽ തള്ളിയതെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശത്തെ നൂറോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഇവിടെയുള്ള നിരവധി നീരുറവകളാണ്. ഇവിടെ ഹോസ് സ്ഥാപിച്ചാണ് ഇവർ കുടിവെള്ളം ശേഖരിക്കുന്നത്. ഇത് സമീപമാണ് മാലിന്യം തള്ളിയിരിക്കുന്നത്. കാവിലുംപാറ…