
‘നരിവേട്ട’യില്‍ നായകനായി ടോവിനോ; ചേരന്റെ ആദ്യ മലയാള ചിത്രം
ഇഷ്‌കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ടോവിനോ തോമസ്. ‘നരിവേട്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റും ‘ഇന്ത്യന്‍ സിനിമ കമ്പനി ‘ എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ചും കൊച്ചിയില്‍ നടന്നു. ടോവിനോ തോമസ് ഉള്‍പ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. തമിഴ് സിനിമ നടനും സംവിധായകനുമായ ചേരന്‍ ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍,…