
പിടിഎ തെരഞ്ഞെടുപ്പിൽ നേതാക്കൾ പിന്തുണക്കുന്ന പാനൽ തെരഞ്ഞെടുത്തില്ല; ഹെഡ്മാസ്റ്റർക്ക് സിപിഐഎം നേതാക്കളുടെ ഭീഷണി; എഫ്ഐആർ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാക്കൾക്കെതിരെ കിളിമാനൂർ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 29 ന് നടന്ന പിടിഎ തെരഞ്ഞെടുപ്പിൽ നേതാക്കൾ പിന്തുണക്കുന്ന പാനൽ തിരഞ്ഞെടുക്കാത്തതിലുള്ള വിരോധമാണ് പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്താൻ കാരണം. കിളിമാനൂർ ടൗൺ യുപിഎസ് ഹെഡ്മാസ്റ്റർ നിസാർ എം നൽകിയ പരാതിയിൽ സിപിഎം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം ബൈജു, പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം അരുൺ എന്നിവർക്കെതിരെയാണ് കേസ്. വീട്ടിലേക്ക് ഇറങ്ങവെ ഹെഡ്മാസ്റ്റർ നിസാറിനെ സ്കൂളിന് മുന്നിൽ വെച്ച് ബൈജു ബൈക്കിൽ എത്തി…