
ടിപി വധക്കേസ്: പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടു, ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെകെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമാണ് കെകെ കൃഷ്ണന്‍. കുന്നോത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ് ജ്യോതി ബാബു. ഇരുവരും 26ന് കോടതിയില്‍ ഹാജരാവണം. ഇവരുടെ ശിക്ഷ അന്നു പ്രഖ്യാപിച്ചേക്കും. ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍ക്കു പരാമവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ അപ്പീലിലും…