
നഷ്ടമായത് കാർഷിക പത്രപ്രവർത്തനത്തിന് വഴിതെളിയിച്ച മാധ്യമപ്രവർത്തകനെ; ടി ആർ രവിവർമ്മയുടെ നിര്യാണം മാധ്യമലോകത്തിന് കനത്ത നഷ്ടം; മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ
തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകനും, മലയാള മനോരമ കർഷക ശ്രീ മുൻ എഡിറ്റർ ഇൻ – ചാർജും കേന്ദ്ര കൃഷിവകുപ്പു മുൻ ജോയിന്റ് ഡയറക്‌ടറുമായ ടി.ആർ.രവിവർമ്മയുടെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വാക്കുകളാകുന്ന വിത്തുകൾ ഉപയോഗിച്ച് പുതുതലമുറയിൽപ്പെട്ട നിരവധി പേരെ കൃഷിയുടെ വരമ്പുകളിലൂടെ നടത്തിയ കാർഷിക പത്രപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മലയാള മനോരമയുടെ കർഷക ശ്രീ മാസികയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണെന്നും മലയാളം…