
ട്രെയിനിലെ സഹയാത്രികരെ നവജാത ശിശുവിനെ ഏൽപ്പിച്ച് യുവതി മുങ്ങി; പോലീസ് അന്വേഷണം തുടങ്ങി
മുംബൈ: ട്രെയിനിലെ സഹയാത്രികരെ നവജാത ശിശുവിനെ ഏൽപ്പിച്ച് യുവതി മുങ്ങി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് യുവതി സഹയാത്രികരെ ഏൽപ്പിച്ചത്. ഇതിനു ശേഷം ഇവർ കടന്നുകളഞ്ഞു. തിങ്കളാഴ്ച്ചയാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഹാർബർ ലൈനിൽ പൻവേലിലേക്കു പോകുന്ന ട്രെയിനിലെ യാത്രക്കാരിയാണ് സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചത്. പിഞ്ചു കുഞ്ഞും ലഗേജുമായി യാത്ര ചെയ്യുകയായിരുന്നു യുവതി. ഇതിനിടെ ഇവർ സഹയാത്രികരായയ രണ്ടു സ്ത്രീകളുമായി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു….