
503 സ്വകാര്യബസ്സുകൾക്ക് പെർമിറ്റനുവധിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ).
തിരുവനന്തപുരം: 503 സ്വകാര്യബസ്സുകൾക്ക് പെർമിറ്റനുവധിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ). ബസ് സർവീസുകൾ ഇല്ലാത്തതുമൂലം യാത്രാക്ലേശം രൂക്ഷമായ പ്രദേശങ്ങളിലെ പ്രശ്നം പരിഹരിക്കുന്നതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജനകീയ സദസ്സുകൾ സംഘടിപ്പിച്ചിരുന്നു. ഈ ജനകീയ സദസ്സുകളിൽ ഉയർന്ന നിർദേശത്തിനു ചേർച്ചയിലാണ് പുതിയ പെർമിറ്റുകൾ അനുവദിച്ചിരിക്കുന്നത്. ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിച്ചാൽ യാത്രാക്ലേശം പരിഹരിക്കാനും പ്രതിസന്ധിയിലുള്ള കോർപറേഷന് ആശ്വാസമാകാനുമിടയാകുമെന്നിരിക്കെ, അതിന് മുതിരാതെ ഗതാഗത വകുപ്പ് മുൻകൈയെടുത്താണ് സ്വകാര്യ പെർമിറ്റുകൾക്ക് വഴിതുറന്നത്. സംസ്ഥാനത്തുടനീളം 1000 ത്തോളം റൂട്ടുകൾ സ്വകാര്യമേഖലക്കായി നൽകുന്നതിന്‍റെ ആദ്യഘട്ടമായാണ്…