
വൻ തോൽവി ; കെട്ടിവച്ച കാശ് പോയതിനു പിന്നാലെ ത്രിപുരയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം
ന്യൂഡൽഹി ; ത്രിപുരയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം . ഉപതിരഞ്ഞെടുപ്പ് നടന്ന ബൊക്‌സാനഗറിലും ധൻപൂരിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം . ബൊക്‌സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിട്ടും കെട്ടിവെച്ച പണം പോലും പാർട്ടി സ്ഥാനാർത്ഥിക്ക് നഷ്ടമായിരുന്നു. ഇത് സിപിഎമ്മിന് വലിയ നാണക്കേടും ഉണ്ടാക്കി. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇത് ചർച്ചയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആവശ്യം. ബൊക്‌സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിട്ടും കോൺഗ്രസ് പിന്തുണച്ചിട്ടും കെട്ടിവെച്ച പണം പോലും പാർട്ടി സ്ഥാനാർത്ഥിക്ക് നഷ്ടമായിരുന്നു. ബോക്സാനഗർ, ധന്പൂർ സീറ്റുകൾ…