
ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിൽ രണ്ട് തീവ്രവാദ കൂട്ടാളികളെ അറസ്റ്റ് ചെയ്തു.
ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിൽ രണ്ട് തീവ്രവാദ കൂട്ടാളികളെ (ടെററിസ്റ്റ് അസോസിയേറ്റ്സ്) അറസ്റ്റ് ചെയ്തു. ഇന്ത്യൻ സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിൾസ്, എസ്‌ഒജി ഷോപിയാൻ, സിആർപിഎഫ് 178 ബറ്റാലിയൻ എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ഷോപിയാൻ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ബന്ധങ്ങളും പ്രവർത്തനങ്ങളും കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇവരുടെ കൈവശം നിന്ന് രണ്ട് പിസ്റ്റളുകൾ, നാല് ഗ്രനേഡുകൾ, 43 വെടിയുണ്ടകൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ…