
തുടരും സിനിമയുടെ റിലീസ് ദിവസം കൊച്ചിയിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക് ബ്ലോക്ക്
കൊച്ചി:ഇന്നലെ രാത്രി കേരളത്തിൽ പല ഇടങ്ങളിലെയും റോഡുകളിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക് ബ്ലോക്ക് ആണ് നേരിട്ടത്. കാരണമോ, മോഹൻലാലിന്റെ ‘തുടരും’ ചിത്രത്തിന്റെ റിലീസ്. കൊച്ചി എം ജി റോഡിലെ കവിതാ തിയേറ്റർ ഇന്നലെ വൈകിട്ടോടെ കരകവിഞ്ഞൊഴുകുകയായിരുന്നു. സിനിമ കണ്ടിറങ്ങിയവരുടെ തിരക്കും കാണാൻ കയറുന്നവരുടെ തള്ളിക്കയറ്റവും വാഹനങ്ങളുമായി മണിക്കൂറുകൾ നീണ്ട ബ്ലോക്ക് ആണ് എം ജി റോഡിൽ ഉണ്ടായത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെ തുടരും സിനിമ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. തരുൺ…