ടിവികെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി തമിഴക വെട്രി കഴകം. ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് ഔദ്യോഗികമായി അറിയിച്ചു സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം വിജയ് തന്നെ മത്സരിക്കുന്ന മണ്ഡലങ്ങളാണ്. ചെന്നൈയിലെ പെരമ്പൂർ, മധ്യ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് വിജയ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ ഡിഎംകെയുടെ പ്രമുഖ നേതാക്കള്‍ക്കെതിരെ കരുത്തുറ്റ സ്ഥാനാർത്ഥികളെയാണ് ടിവികെ അണിനിരത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ….

