ട്വിറ്ററിന്‍റെ ഐക്കോണിക് നീല പക്ഷിയെ ലേലത്തിൽ വിറ്റ് മസ്ക്; ലോഗോയ്ക്ക് ലഭിച്ചത് വൻ തുക
കാലിഫോര്‍ണിയ: ആഗോള ടെക് ഭീമൻ ഇലോൺ മസ്ക് ട്വിറ്റർ വാങ്ങിയതോടെ വൻ റീബ്രാൻഡിംഗ് പരിപാടികളാണ് കമ്പനിയിലാകെ നടത്തുന്നത്. ഇപ്പോളിതാ ട്വിറ്ററിന്‍റെ ഐക്കോണിക് ലോഗോയായ പക്ഷിയെ ലേലം ചെയ്തിരിക്കുകയാണ്. ട്വിറ്ററിന്‍റെ ഈ ഐക്കോണിക് ലോഗോ ഇലോൺ മസ്‌ക് ട്വിറ്ററിനെ വാങ്ങി എക്സ് ആക്കിയതിനു പിന്നാലെ നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ഈ പഴയ ട്വിറ്റർ പക്ഷി ലോഗോ ഒരു ലേലത്തിൽ 35,000 ഡോളറിന് വിറ്റു. ആർആർ ഓക്ഷൻ എന്ന കമ്പനിയാണ് ഈ ലേലം നടത്തിയത്. 34,375 ഡോളറിനാണ് കമ്പനി ഈ…

