
അലൻ ഷുഹൈബ് അമിതമായ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: അവശനിലയിൽ ആശുപത്രിയിൽ
പന്തീരാങ്കാവ്: പന്തീരാങ്കാവ് യു എ പി എ കേസിൽ പ്രതിയായ അലന്‍ ഷുഹൈബ് അവശ നിലയില്‍ ആശുപത്രിയില്‍.പരിധി വിട്ട് ഉറക്ക ഗുളിക കഴിച്ചതാണ് കാരണം. ഏകദേശം 30ലധികം ഉറക്കഗുളിക കഴിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നിലവിൽ കൊച്ചിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി അല്പം അവശനിലയിൽ ആണെന്ന് ആരോഗ്യവൃത്തം അറിയിക്കുന്നു. തന്നെ കൊല്ലുന്നത് സിസ്റ്റമെന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച കത്തില്‍ അലന്‍. ഭരണകൂടത്തിന്റെ വേട്ടയാടലാണ് തന്റെ മരണത്തിന് കാരണമെന്ന് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നതായി കണ്ടെത്തി