
നവദമ്പതിമാർ എത്രയും വേഗം കുട്ടികൾക്ക് ജന്മം നൽകൂവെന്ന അഭ്യർത്ഥനയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.
ചെന്നൈ: നവദമ്പതിമാർ എത്രയും വേഗം കുട്ടികൾക്ക് ജന്മം നൽകൂവെന്ന അഭ്യർത്ഥനയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ജനന നിയന്ത്രണം ആദ്യം നടപ്പാക്കിയ തമിഴ്‌നാട് ഇപ്പോള്‍ അതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ഒരു സമൂഹ വിവാഹത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹിതാരാകാന്‍ പോവുന്ന ദമ്പതിമാര്‍ എത്രയും വേഗം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. വരാനിരിക്കുന്ന മണ്ഡലപുനര്‍നിര്‍ണയവും അതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സീറ്റുകള്‍ കുറഞ്ഞേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ജനങ്ങളോട് കൂടുതല്‍ കുട്ടികള്‍ക്ക്…