
ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി.
കൊച്ചി: കലൂരിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി. അപകടം നടന്നു പത്ത് ദിവസത്തിന് ശേഷമാണ്പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യ സ്ഥിതിയിൽ എംഎൽഎ എത്തിയത്. സ്റ്റാഫംഗങ്ങളോട് കോൺഫറൻസ് കോളിൽ വിളിച്ച് സംസാരിച്ചെന്ന് എംഎൽഎയുടെ ഫേസ്ബുക്കിലൂടെ അഡ്മിൻ അറിയിച്ചു. ഏകദേശം 5 മിനിറ്റോളം നടത്തിയ കോൺഫറൻസ് കോളിൽ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനിൽ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചതെന്നും .’എല്ലാം കോർഡിനേറ്റ്’ ചെയ്യണമെന്ന് എംഎൽഎ അറിയിച്ചതായി…