
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഗുജറാത്ത്
ന്യൂഡൽഹി: ഉത്തരാഗഢിന് പിന്നാലെ ഗുജറാത്തും ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാനൊരുങ്ങുന്നു. ഏകീകൃത സിവിൽ കോഡിൻ്റെ കരട് നിർമ്മിക്കാൻ അഞ്ചംഗ സമിതിയെ നിയോ ഗിച്ചു. വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് രാഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി. കരട് നിർമ്മിച്ച് 45 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് നിർദ്ദേശം. കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സി എൽ മീണ, അഡ്വ. ആർ സി കൊഡേകർ, വിദ്യാഭ്യാസ പ്രവർത്തകൻ ദക്ഷേശ് ഥാക്കർ, സാമൂഹിക പ്രവർത്തക ഗീത ഷറോഫ് എന്നിവരാണ്…