
ബേഠീ പഠാവോ, ബേഠീ ബച്ചാവോ എന്ന മുദ്രാവാക്യം ഹിന്ദിയില്‍ തെറ്റായി എഴുതി കേന്ദ്രമന്ത്രി സാവിത്രി ഠാക്കൂര്‍.
ബേഠീ പഠാവോ, ബേഠീ ബച്ചാവോ എന്ന മുദ്രാവാക്യം ഹിന്ദിയില്‍ തെറ്റായി എഴുതി കേന്ദ്രമന്ത്രി സാവിത്രി ഠാക്കൂര്‍. മധ്യപ്രദേശിലെ ഒരു പരിപാടിക്കിടെയാണ് മന്ത്രി തെറ്റായി എഴുതിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചക്ക് കാരണമായി. കേന്ദ്രമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെന്താണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നത്. ജൂണ്‍ 18 ചൊവ്വാഴ്ച ധറിലെ ബ്രഹ്മകുണ്ടിയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് ‘സ്‌കൂള്‍ ചലോ അഭിയാന്‍’ പരിപാടി സംഘടിപ്പിച്ചത്. വനിതാ ശിശു വികസന സഹമന്ത്രിയായ സാവിത്രി ഠാക്കൂര്‍ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു. ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നവരും വലിയ…