
വയനാടിന്റെ പുനരുദ്ധാരണത്തിന് കൈത്താങ്ങുമായി ഉത്തർപ്രദേശ്; പത്ത് കോടി രൂപ കൈമാറാൻ തീരുമാനം
വയനാട്: പ്രകൃതി താണ്ഡവമാടിയ വയനാടിന്റെ പുനരുദ്ധാരണത്തിന് കൈത്താങ്ങുമായി ഉത്തർപ്രദേശ്. ദുരന്തമേഖലയിലെ പുരനരധിവാസ പ്രവര്‍ത്തനത്തിന് പത്ത് കോടി രൂപയാണ് യുപി അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് തീരുമാനം. സഹായം അഭ്യര്‍ത്ഥിച്ച് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം യോഗിക്ക് കത്തെഴുതിയിരുന്നു. വയനാട്ടിലുണ്ടായ ദുരന്തത്തിൽ സർക്കാർ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് ഗവർണർക്കയച്ച മറുപടി കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ശനിയാഴ്ച…