
യുഎസ് ഓപ്പൺ കിരീടം നേടി യാനിക് സിന്നർ ; യു എസ് ഓപ്പൺ വിജയിക്കുന്ന ആദ്യ ഇറ്റാലിയൻ താരം
ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇറ്റാലിയൻ താരം യാനിക് സിന്നർ. യുഎസിന്റെ ടെയ്‍ലർ ഫ്രിറ്റ്സിനെ 6–3,6–4, 7–5 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനൽ പോരാട്ടത്തിൽ സിന്നർ ജേതാവായത്. യുഎസ് ഓപ്പൺ വിജയിക്കുന്ന ആദ്യ ഇറ്റാലിയൻ താരമാണ് ഇരുപത്തിമൂന്നുകാരനായ സിന്നർ. ഈ വർഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും സിന്നർ സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആധിപത്യം തുടർന്ന സിന്നർ ആദ്യ സെറ്റിൽ 4–3ന് മുന്നിലായിരുന്നു. യുഎസ് താരത്തെ സ്വന്തം ആരാധകർക്കു മുന്നിൽ…