
ആറ്റിങ്ങൽ തിരിച്ചു പിടിക്കാൻ കടകംപള്ളി? കളത്തിറങ്ങി കളി തുടങ്ങി കേന്ദ്ര മന്ത്രി വി.മുരളീധരനും സിറ്റിങ് എംപി അടൂർ പ്രകാശും
തിരുവനന്തപുരം: മികച്ച സ്ഥാനാർഥിയെ ഇറക്കിയാല്‍ ആറ്റിങ്ങലിന്‍റെ സ്നേഹം ഇടത്തോട്ട് ചായുമെന്ന പ്രതീക്ഷയിൽ സിപിഎം. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ കളത്തിലിറക്കാനാണ് സാധ്യത. പാർട്ടി പട്ടികയില്‍ ഒന്നാം പേരുകാരന്‍ മുന്‍മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനാണ്. യു.ഡി.എഫ് സ്ഥാനാർഥിയായി അടൂർപ്രകാശും ബി.ജെ.പിക്കായി കേന്ദ്രമന്ത്രി വി.മുരളീധരനും വരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പാർട്ടി കോട്ടയായി വിലയിരുത്തപ്പെട്ടിരുന്ന മണ്ഡലം തിരിച്ച് പിടിക്കാന്‍ ശക്തനായ സ്ഥാനാർഥിയെ വേണം എന്നാലോചനയുടെ ഭാഗമായിട്ടാണ് കടകംപള്ളിയുടെ പേര് ഉയർന്ന് വരുന്നത്. ചില യുവനേതാക്കളുടെ പേരും പറഞ്ഞ് കേട്ടിരിന്നു. എന്നാല്‍ ഇത്തവണ…