സ്കൂളുകൾ ഇന്ന് അടയ്ക്കും; ഇനി അവധിക്കാലം

തിരുവനന്തപുരം: ഇന്ന് നടക്കുന്ന ഒമ്പതാം ക്ലാസ് ബയോളജി പരീക്ഷയോടെ സ്കൂളുകൾ മദ്ധ്യവേനലവധിക്കായി അടയ്ക്കും. മറ്റു പരിക്ഷകളെല്ലാം പൂർത്തിയായി. ജൂൺ 3ന് സ്കൂളുകൾ തുറക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നലെ പൂർത്തിയായി. മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും. ഹയർ സെക്കൻഡറിയിൽ 77 ക്യാമ്പുകളിലായി 25000 അദ്ധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് എട്ടു ക്യാമ്പുകളിലായി 2200 അദ്ധ്യാപകരും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial