
ജലക്ഷാമം ഇന്ത്യൻ റെയിൽവേയെയും ബാധിച്ചു; ഇനി വന്ദേഭാരതിൽ യാത്രക്കാർക്കു ലഭിക്കുക അര ലിറ്റർ വെള്ളം
വേനൽ കടുത്തതോടെ കടുത്ത ജലക്ഷാമം ആണ് എങ്ങും നേരിടുന്നത്. കുടിനീരിനായി കിണർ കുത്തിയാൽപോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. വാട്ടർ അതോറിറ്റിയും കൂടി പണി മുടക്കിയാൽ പൈപ്പിനെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും ദുരിതത്തിലാവും. ഇപ്പോഴിതാ ഇന്ത്യൻ റെയിൽവേയെയും കുടിവെള്ള ക്ഷാമം മോശമായി ബാധിച്ചിരിക്കുകയാണ്. വന്ദേഭാരതിൽ യാത്രക്കാർക്കു നൽകി വന്നിരുന്ന വെള്ളത്തിന്റെ ഒരു ലിറ്റർ കുപ്പി ഇനി ഉണ്ടാകില്ല. പകരം അര ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും ഇനിമുതൽ ലഭിക്കുക. കൂടുതൽ വെള്ളം വേണ്ടവർക്ക് അര ലിറ്റർ വെള്ളത്തിന്റെ കുപ്പി കൂടി…