
വർക്കല എസ് എൻ കോളേജ് യൂണിയൻ കെ എസ് യു തിരിച്ചു പിടിച്ചു
വർക്കല:വർക്കല എസ് എൻ കോളേജ് യൂണിയൻ കെ എസ് യു പിടിച്ചെടുത്തു. 12 വർഷത്തിനു ശേഷമാണ് യൂണിയൻ കെ എസ് യു വിന് ലഭിച്ചത്. വിവിധ കാരണങ്ങൾ പറഞ്ഞു തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. ഇതിനെതിരെ കെ എസ് യു ഹൈ കോടതിയിൽ നിന്നും ഇലക്ഷൻ നടത്താനുള്ള അനുമതി വാങ്ങിയെടുത്ത തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്.സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയുടെ അസംബ്ലിയിലെ ഏക കോളേജ് യൂണിയനനാണ് കെ എസ് യു തിരിച്ചുപിടിച്ചത്. ഇത് രാഷ്ട്രീയമായി പുതിയ ചർച്ചക്ക് തിരികൊളുത്തിയിട്ടുണ്ട്.