Headlines

റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു

കണ്ണൂർ: റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളിൽ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരിൽ വെച്ചാണ് കല്യാണം നടക്കുന്നത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിൽ വെച്ചാണ് വേടൻ വിവാഹ വാർത്ത പങ്കുവെച്ചത്. ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനായി വേടൻ എത്തിയിരുന്നു. വേദിയിൽ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച് അഭിനന്ദിച്ചിരുന്നു….

Read More

റാപ്പർ വേടൻ വിവാഹിതനാകുന്നു; യുവ എഴുത്തുകാരി നവമിലതയാണ് വധു

കണ്ണൂർ: റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ് കല്യാണം നടക്കുന്നത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലില്‍ വെച്ചാണ് വേടൻ വിവാഹ വാർത്ത പങ്കുവെച്ചത്. ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാനായി വേടൻ എത്തിയിരുന്നു. വേദിയില്‍ വെച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച്‌ അഭിനന്ദിച്ചിരുന്നു….

Read More

കാസർഗോഡ് വേടന്റെ പരുപാടിക്കിടെ തിക്കും തിരക്കും; കുട്ടികൾക്കടക്കം പരിക്ക്

        കാസർഗോഡ് ബേക്കൽ ഫെസ്റ്റിൽ റാപ്പർ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ആശുപത്രിയിലാണെന്നാണ് വിവരം. ഇതിനിടെ പരിപാടിക്ക് സമീപം റെയിൽവേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിൻ തട്ടി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് അപകടത്തിന് കാരണം.

Read More

റാപ്പർ വേടൻ ആശുപത്രിയിൽ

കോഴിക്കോട്: റാപ്പർ വേടൻ ആശുപത്രിയിൽ. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം വേടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചിരിക്കുന്നത്. അനാരോഗ്യത്തെ തുടർന്ന് നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ 12നേക്കാണ് നിലവിൽ പരിപാടി മാറ്റിവച്ചിരിക്കുന്നത്. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Read More

സജി ചെറിയാന്റെ പരാമര്‍ശം അപമാനകരം, പാട്ടിലൂടെ മറുപടി നല്‍കും: വേടൻ

കൊച്ചി: ‘വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന’ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം അപമാനകരമെന്ന് വേടന്‍. അത് തന്നെ അപമാനിക്കുന്നതാണ്. അതിന് പാട്ടിലൂടെ മറുപടി നല്‍കും, കൂടുതല്‍ പ്രതികരണമൊന്നുമില്ലെന്നായിരുന്നു വേടന്റെ മറുപടി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവര്‍ക്ക് പറയാനുള്ളതൊന്നുമില്ല. അവാര്‍ഡ് വലിയൊരു അംഗീകാരമായി കാണുന്നു. അത് രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല ലഭിച്ചത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല എന്ന്…

Read More

ബലാത്സംഗ കേസ്; റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും കുറ്റപ്പത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തത്. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ വേടന് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു കോടതി. 2021 നും 23നും ഇടയിലായി അഞ്ചുതവണ വേടൻ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. മുപ്പതിനായിരം രൂപയും യുവതിയിൽ നിന്ന് കൈക്കലാക്കിയതായും പരാതിയുണ്ട്. അതേസമയം വേടനെതിരെ കഞ്ചാവ് കേസിൽ ഇന്നലെ…

Read More

റാപ്പർ വേടൻ അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ് മുരളി) അറസ്റ്റില്‍. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ആണ് നടപടി. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. 2021 ഓഗസ്ത് മുതല്‍ 2023 മാര്‍ച്ചുവരെയുള്ള കാലയളവില്‍ പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നും യുവ…

Read More

വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പര്‍ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതൽ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക സമയം നീട്ടി ചോദിച്ചതിനെത്തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. വേടനെ ഹർജി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനും കോടതി നിര്‍ദേശം നൽകിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് വേടന്‍ പിന്‍മാറിയെന്ന വാദം പരാതിക്കാരി കോടതിയിൽ ആവര്‍ത്തിച്ചിരുന്നു….

Read More

ബലാത്സംഗക്കേസില്‍  റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ബലാത്സംഗക്കേസില്‍  റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. നാളെയും ഹര്‍ജിയില്‍ വാദം തുടരും. വിവാഹ വാഗ്ദാനം നല്‍കി വേടന്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിക്കാരി കോടതിയില്‍ ആവര്‍ത്തിച്ചു. വേടന്‍ തന്നെ തെറ്റ് തുറന്നുസമ്മതിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മറുചോദ്യമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സ്‌നേഹബന്ധത്തിലിരിക്കുന്ന സമയത്ത് നടന്ന ലൈംഗിക ബന്ധം…

Read More

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് കേസ് എടുത്തു. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial