കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് സ്ത്രീ മരിച്ച സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് സ്ത്രീ മരിച്ച സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ സെക്രട്ടറി, ഡിഎംഇ, ഡിഎച്ച്എസ് തുടങ്ങിയവരും യോഗത്തിന്റെ ഭാഗമാകും. ഇന്ന് 10 മണിയോടെയാണ് ഉന്നതതല യോഗം ചേരുന്നത്. നിപ ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. അതേസമയം, അപകടത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് സർക്കാർ നിർദേശം നൽകി. രക്ഷാപ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടയോയെന്ന്…

