
മലപ്പുറത്ത് സ്വതന്ത്രമായി വായു പോലും ശ്വസിക്കാൻ കഴിയാതെ പേടിച്ചു ജീവിക്കുന്നു വിവാദ പരാമാർശവുമായി വെള്ളാപ്പള്ളി നടേശൻ
മലപ്പുറം: മലപ്പുറത്തേക്കുറിച്ച് വിവാദ പരാമർശവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് സ്വതന്ത്രമായി വായു പോലും ശ്വസിക്കാൻ കഴിയാതെ പേടിച്ചാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരിയുള്ളത് കൊണ്ടാണ് സമുദായത്തിലുള്ള ചിലർക്കെങ്കിലും വിദ്യാഭ്യാസം നേടണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ട് സ്വാതന്ത്ര്യത്തിൻ്റെ ഗുണഫലം പോലും പിന്നോക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. അല്ലാതെ ഒരു കോളേജോ പള്ളിക്കൂടമോ ഉണ്ടോ? വോട്ടുകുത്തിയയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക…