
അമ്മയുടെ മരണത്തിൽ ദുരൂഹത തോന്നി ദഹിപ്പിച്ചില്ല; 2 വർഷത്തിന് ശേഷം റീപോസ്റ്റുമോർട്ടം, മൃതദേഹം പുറത്തെടുത്തു
വെഞ്ഞാറമൂട് : രണ്ടു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ച വൃദ്ധയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു. വെഞ്ഞാറമൂട് സ്വദേശി പ്രസന്നയുടെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യപ്രകാരമായിരുന്നു പോസ്റ്റുമോർട്ടം. 2022 ഓഗസ്റ്റ് 30നായിരുന്നു വെഞ്ഞാറമൂട് സ്വദേശി പ്രസന്നയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമൂടിലെ വീട്ടിൽ നിന്നും ചിറയിൻകീഴിലെ മകളുടെ വീട്ടിലേക്ക് പോയ 65 കാരിയെയാണ് പിന്നീട് ദുരൂഹസാഹചര്യത്തിൽ റെയില്‍പാളത്തിന് സമീപം കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ചിറയിൻകീഴ് പൊലീസിന്റെ…