
മക്കളെ തിരക്കി ഷമീന ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നു ബന്ധുക്കൾ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് ഇന്നു രാവിലെ എട്ടുമണിയോടെ നാട്ടിലെത്തി. ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ ബന്ധുക്കൾക്കൊപ്പം റഹീം സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണു എന്നാണ് ഷെമീന റഹീമിനോട് പറഞ്ഞതെന്ന് റഹീമിൻ്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇളയ മകൻ അഫ്സാനെ കാണണമെന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും തിരക്കി. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. അഫാന് വലിയ കടബാധ്യതയാണുള്ളത്. നാട്ടിൽ 14 പേരിൽ നിന്നായി വാങ്ങിയത് 70 ലക്ഷം രൂപയാണ്. ഒരാളിൽ നിന്ന്…