ടി വി കെ ബിജെപി ചർച്ച പുരോഗമിക്കുന്നു; അധികാരത്തിലെത്തിയാൽ വിജയ് ഉപമുഖ്യമന്ത്രി
ചെന്നൈ: എൻ.ഡി.എ അധികാരത്തിലെത്തിയാൽ നടനും രാഷ്ട്രീയ നേതാവുമായ വിജയിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് ബി.ജെ.പി. പാർട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വിജയിയുടെ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തു. ഇരു പാർട്ടികളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. ചർച്ചയിൽ അനുകൂല നിലപാടുണ്ടാകുന്നത് മിക്ക മണ്ഡലങ്ങളിലും കടുത്ത പോരാട്ടത്തിന് കാരണമായേക്കും. വിജയിയുടെയും പ്രധാനലക്ഷ്യം മുഖ്യമന്ത്രി കസേര തന്നെയാണ്. ചർച്ചയിലെ പ്രധാന വിഷയവും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ളതാണ്. വിജയിയെയും ടി.വി.കെയെയും എൻ.ഡി.എക്ക് കൊണ്ടുവരുന്നതിനായി കടുത്ത പ്രയത്നത്തിലാണ്…

