Headlines

‘എന്നെ ആ രൂപത്തില്‍ ഒരുക്കിയ മേക്കപ്പ്മാൻ റോണെക്സിനെ ഓർക്കുന്നു’; ദേശീയ പുരസ്‌കാരം അപ്രതീക്ഷിതമെന്ന് വിജയരാഘവൻ

71-ാമത് ദേശീയചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ പ്രതികരിച്ച് നടൻ വിജയരാഘവൻ. 2023-ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. പണ്ടൊക്കെ പുരസ്‌കാരങ്ങൾ പ്രതീക്ഷിക്കുമായിരുന്നു, ഇപ്പോൾ അങ്ങനെയൊന്നും വിചാരിക്കാറില്ല. കിട്ടിയത് വലിയ സന്തോഷം. പൂക്കാലം സിനിമയ്ക് വേണ്ടി നടത്തിയ രൂപമാറ്റവും അത് വിശ്വസനീയമായി വന്നതും റോണെക്സ് എന്ന മേക്കപ്പ്മാന്റെ കഴിവാണ്. ഈ അവസരത്തിൽ ഇങ്ങനെയൊരു കഥാപാത്രം എനിക്ക് തന്ന സംവിധായകനെയും നിർമാതാവിനേയും ഓർക്കുന്നു. അവർ തന്ന അവസരമാണ് എന്നെ അവാർഡിന് അർഹനാക്കിയത്’- അദ്ദേഹം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial