
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുത്; നിയമപരമായി പരാതിയുമായി മുന്നോട്ടില്ല: നടി വിൻസി അലോഷ്യസ്
കൊച്ചി: സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയ സംഭവത്തിൽ നിയമപരമായി പരാതിക്കില്ലെന്ന് നടി വിൻസി അലോഷ്യസ്. സിനിമക്കു പുറത്തേക്ക് ഈ വിഷയം കൊണ്ടു പോകാൻ താൽപ്പര്യമില്ലെന്നും അവർ പറഞ്ഞു. ഇന്ന് താന്‍ ഇന്റേണല്‍ കമ്മറ്റിക്കു മുന്‍പില്‍ ഹാജരാവുമെന്നും തന്റെ പരാതിയുടെ യാഥാര്‍ഥ്യം ഐസിസി പരിശോധിക്കുമെന്നും ഇന്ന് വൈകുന്നേരത്തോടുകൂടി തീരുമാനമാവുമെന്നുമാണ് കരുതുന്നതെന്നും വിനസി പറഞ്ഞു. സിനിമയ്ക്കകത്തുനിന്നുകൊണ്ട് ആക്ഷനെടുക്കുകയും ഇനി ഇത്തരത്തിലുള്ള അനുഭവങ്ങൾ ആർക്കും വരാതിരിക്കുകയാണ് തൻ്റെ ആവശ്യമെന്നും വിൻസി കൂട്ടിചേർത്തു.