
ഒറിജിനൽ ആണെന്നു വിശ്വസിക്കാൻ കഴിയില്ല യുവതിയുടെ നൃത്തം കണ്ടു അമ്പരന്ന് സൈബർ ലോകം
സൈബർ ലോകത്ത് എല്ലാ ദിവസവും നിരവധി വീഡിയോകളാണ് ഷെയർ ചെയ്യപ്പെടുന്നത്. ചില വീഡിയോകൾ വാസ്തവമാണോ എന്ന സംശയം ഉണർത്തുന്നവയാണ്. യഥാർത്ഥ വീഡിയോകൾ കൂടാതെ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന വീഡിയോകളും സൈബറിടങ്ങളിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ, കണ്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഒരു വീഡിയോയാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. അൻറാർട്ടിക്കയിൽ കപ്പലിൻ്റെ മുനമ്പിൽ നിന്ന് നൃത്തം ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സൈബറിടങ്ങളിൽ പ്രചരിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ആരെയും അമ്പരപ്പിക്കുന്ന ദൃശ്യം. ബാലെ നർത്തകിയും കൊറിയോഗ്രാഫറും ആയ വിക്ടോറിയ ഡോബർവില്ലെ…