
രോഹിത്തിനും കോലിക്കും പിന്നാലെ ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ലോകകപ്പ് നേട്ടത്തിനു പിന്നാലെ ട്വന്‍റി20 ഫോർമാറ്റിൽ നിന്നു വിരമിക്കുന്ന മൂന്നാമത്തെ മുതിർന്ന താരമായി രവീന്ദ്ര ജഡേജ. രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ആണ് താരത്തിന്റെയും വിരമിക്കൽ പ്രഖ്യാപനം. ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച കൊണ്ടാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം ജഡേജ ഇൻസ്റ്റയിലൂടെ അറിയിച്ചത്. ”നന്ദി നിറഞ്ഞ ഹൃദയത്തോടെ, ടി20 രാജ്യാന്തര മത്സരങ്ങളോട് ഞാൻ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന ഉറച്ച കുതിരയെ പോലെ, ഞാൻ എപ്പോഴും എന്‍റെ രാജ്യത്തിന്…