
എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; വിസ തട്ടിപ്പ് കേസിലെ പ്രതിയായ കാർത്തിക, പ്രതിക്ക് ക്വാട്ടേഷൻ സംഘങ്ങളുമായി ബന്ധമെന്നു റിപ്പോർട്ട്
കൊച്ചി: വീസ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഡോക്ടർ കാർത്തിക പ്രദീപിന് ക്വട്ടേഷൻ സംഘങ്ങളുമായും ബന്ധമെന്ന് റിപ്പോർട്ട്. കാപ്പാ കേസിൽ ഉൾപ്പെട്ട കൊടും ക്രിമിനലുകളുമായും കാർത്തികയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കാർത്തികയുടെ തട്ടിപ്പിനിരയായവർ പണം തിരികെ ചോദിക്കുമ്പോൾ ക്രിമിനലുകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിനായി നിരവധി ക്രിമിനലുകളുമായും യുവതി ബന്ധം പുലർത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വിസ തട്ടിപ്പുകേസിൽ പത്തനംതിട്ട സ്വദേശിനി കാർത്തിക പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ടേക്ക് ഓഫ് ഓവർസീസ്…