
വേദിയിൽ കുഴഞ്ഞു വീണ് തമിഴ് നടൻ വിശാൽ ആരാധകർ ആശങ്കയിയിൽ
വേദിയിൽ കുഴഞ്ഞു വീണ് തമിഴ് നടൻ വിശാൽ. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തോട് അനുബന്ധിച്ച് ആശംസകൾ അറിയിക്കാനായി വേദിയിൽ കയറിയപ്പോഴാണ് നടൻ കുഴഞ്ഞ് വീണത്. ഉടൻ തന്നെ വിശാലിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുണ്ട്. അപ്രതീക്ഷിതമായ ഈ സംഭവം പരിപാടിയിൽ പങ്കെടുത്ത ആരാധകരെ ആശങ്കയിലാഴ്ത്തി. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ആശങ്ക പ്രകടിപ്പിച്ചത്. നിലവില്‍ നടന്റെ ആരോഗ്യനില തൃപ്തികരമാണ്….