കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആർ ശ്രീലേഖ; കരാർ തീരാതെ മാറില്ലെന്ന് വി.കെ പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിൽ ഓഫീസ് മുറിയെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ നിലവിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ രംഗത്തെത്തി. തനിക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ മുറി വേണമെന്നാണ് ശ്രീലേഖയുടെ നിലപാട് ശനിയാഴ്ച രാവിലെ വി.കെ പ്രശാന്തിനെ ഫോണിൽ വിളിച്ചാണ് ശ്രീലേഖ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്. തന്റെ വാർഡിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നിലവിലെ എംഎൽഎ ഓഫീസ് സൗകര്യപ്രദമാണെന്നാണ് ഇവരുടെ വാദം.വാടക കരാർ നിലനിൽക്കുന്നതിനാൽ…

Read More

കുടപ്പനക്കുന്ന് ദേവി ക്ഷേത്രം പേരാപ്പൂര് റോഡ് തുറന്നു

പേരൂർക്കട :ബി എം ബി സി നിലവാരത്തിൽ നവീകരിച്ച കുടപ്പനക്കുന്ന് ദേവീക്ഷേത്രം പേരാപ്പൂര് റോഡിന്റെയും ഓടയുടെയും ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 78.8 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. പാതിരപ്പള്ളി വാർഡിൽ കഴിഞ്ഞ നാലു വർഷക്കാലത്തിനുള്ളിൽ ഏഴു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് എംഎൽഎ ഫണ്ടും മറ്റ് സർക്കാർ ഫണ്ടുകളും തിരുവനന്തപുരം നഗരസഭാ ഫണ്ടും വിനിയോഗിച്ച് നടപ്പാക്കിയത്. 90 ലക്ഷം രൂപ ചെലവിൽ കുടപ്പനക്കുന്ന് എംഎൽഎ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial