
‘വാണിജ്യ- തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകൾ, വിഴിഞ്ഞം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു’: വി എൻ വാസവൻ
വിഴിഞ്ഞം തുറമുഖം വഴി വാണിജ്യ തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകളാണെന്ന് മന്ത്രി വി എൻ വാസവൻ. ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷി ആയിരിക്കുന്നതെന്നും, ഏറെ അഭിമാനത്തോടെയാണ് മദർഷിപ്പിനെ കേരളം സ്വീകരിച്ചിരിക്കുന്നതെന്നും ട്രയൽ റൺ ഉദ്‌ഘാടന വേദിയിൽ വെച്ച് മന്ത്രി പറഞ്ഞു.‘വരും ദിവസങ്ങളിൽ 400 മീറ്റർ മദർ ഷിപ് വരാൻ പോവുകയാണ്. ഒരു സർക്കാരിന്റെ ഇച്ഛാ ശക്തി എന്തെന്ന് പിണറായി സർക്കാർ തെളിയിച്ചിരിക്കുന്നു. ഇതിനേക്കാൾ വലിയ ഷിപ് സ്വീകരിക്കാനുള്ള ശേഷിയും വിഴിഞ്ഞത്തുണ്ട്. അവശേഷിക്കുന്ന പ്രശ്നം സർക്കാർ പരിഹരിക്കും. ഇതിന്…