വി എസ് ഇനി ചരിത്രം

കണ്ണേ കരളേ വിഎസ്സേ…ഞങ്ങളെ നെഞ്ചിലെ റോസാപ്പൂവേ…ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ… വി എസ് ഇനി ചരിത്രം തോരാമഴയുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തിലെ അതുല്യ പോരാളി മടങ്ങി. രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയില്‍ വി എസിന് ഇനി അന്ത്യവിശ്രമം. തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആലപ്പുഴ ബീച്ച്‌ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നല്‍കി….

Read More

വി എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസഹസ്രങ്ങൾ ഒഴുകിയെത്തുന്നു

ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായനായ വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്ര സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് നീങ്ങുമ്പോൾ, സാഗരം കണക്കെ ജനസഹസ്രങ്ങളാണ് ആ വിപ്ലവകാരിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ തടിച്ചുകൂടിയത്. കനത്ത മഴയെപ്പോലും അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് വി.എസിന്റെ ഭൗതികദേഹത്തെ ഒരു നോക്ക് കാണാനും അന്തിമോപചാരമർപ്പിക്കാനും വഴിയരികിലും റിക്രിയേഷൻ ഗ്രൗണ്ടിലുമായി കാത്തുനിന്നത്. നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോയതെങ്കിലും, ജനങ്ങളുടെ വിഎസ് വികാരം ഒട്ടും ചോർന്നുപോയില്ല. പുന്നപ്രയുടെ മണ്ണിൽ നിന്ന് ആരംഭിച്ച്…

Read More

വിഎസിനെ അവസാനമായി കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ, തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അവസാനമായി ഒരുനോക്ക് കാണാൻ തിരുവനന്തപുരം ലോ കോളേജ് ജംഗ്‌ഷനിലെ വേലിക്കകത്ത് വീട്ടിൽ ആയിരങ്ങളാണ് അതിരാവിലെയും ഒഴുകിയെത്തുന്നത്. സാധാരണക്കാരും പാർട്ടി നേതാക്കളും പ്രവർത്തകരുമടക്കം അനേകംപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നു. രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഇതിനായുള്ള ക്രമീകരണങ്ങൾ അവസാനഘട്ടത്തിലാണ് വി എസ് അച്യുതാനന്ദന്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതലാണ്…

Read More

വിഎസിന്റെ വേർപാട് രാഷ്ട്രീയ കേരളത്തിൻ്റെ തീരാനഷ്‌ടം: മലയാളം ഓൺലൈൻ  മീഡിയ അസോസിയേഷൻ

കോട്ടയം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വേർപാട് രാഷ്ട്രീയ കേരളത്തിൻ്റെ തീരാനഷ്‌ടമണെന്ന് മലയാളം ഓൺലൈൻ  മീഡിയ അസോസിയേഷൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ മുന്നണിയെയും നയിക്കുന്നതിലും അതിൻ്റെ രൂപീകരണത്തിലും വിഎസിന്റെ നേതൃത്വപരമായ പങ്ക് അതുല്യമാണ്. പ്രധാന ജനകീയ പ്രശ്‌നങ്ങളിൽ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നിലപാട് വ്യക്തമാക്കിയുമുള്ള അദ്ദേഹത്തിൻ്റെ ഇടപെടലുകൾ വിസ്മരിക്കാനാവാത്തതാണ്. മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനും ആയിരുന്നു വിഎസ്. സാധാരണ തൊഴിലാളി പ്രവർത്തകനായി വളർന്നുവന്ന് നിരവധി സമരമുഖങ്ങളിൽ നേതൃത്വം വഹിച്ച്, കേരളത്തിൻ്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയ അദ്ദേഹം,…

Read More

വി.എസിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു; ഒരു നോക്ക് കാണുവാൻ ആയിരങ്ങൾ തടിച്ച് കൂടി


തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി സിപിഎം ആസ്ഥാനമായ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു. വന്‍ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ വലിയ മുദ്രാവാക്യങ്ങളുമായി എകെജി സെന്ററിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. വിഎസിന്റെ മൃതദേഹത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ റെഡ് സല്യൂട്ട് നല്‍കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി, മുഖ്യമന്ത്രി തുടങ്ങി നിരവധി നേതാക്കൾ എകെജി സെന്ററിലെത്തി. വലിയ ജനാവലിയാണ് എകെജി സെന്ററിന്റെ പരിസരത്തുയർന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial